യു.പിയില്‍ ഒരു പ്രശ്നവുമില്ലെന്ന് യോഗി ആദിത്യനാഥ്

Latest News

ലഖ്നോ: രാമനവമി ഘോഷയാത്രക്കിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്!ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യു.പിയില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ലെന്ന അവകാശവാദവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുവരെ യു.പിയില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ല. രാമനവമി ആഘോഷവും റമദാന്‍ വ്രതാരംഭവും യു.പിയില്‍ ഒരുമിച്ച് നടക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.രാമനവമി ആഘോഷം യു.പിയില്‍ നടന്നു. 800ഓളം ഘോഷയാത്രകളാണ് ഇതിന്‍റെ ഭാഗമായി നടന്നത്. ഇതിനൊപ്പം റമദാന്‍റെ ഭാഗമായുള്ള ഇഫ്താര്‍ വിരുന്നുകളും ഉണ്ടായി. പക്ഷേ ഒരു പ്രശ്നം പോലും ഉണ്ടായില്ല. കലാപങ്ങളുടെ കാലം മറന്നേക്കുവെന്നും യോഗി പറഞ്ഞു. ഇതാണ് പുതിയ യു.പിയുടെ അടയാളം. യു.പിയുടെ പുതിയ വികസന അജണ്ടയാണിത്. ഇവിടെ കലാപത്തിനോ നിയമലംഘനത്തിനോ ഗുണ്ടരാജിനോ സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നേരത്തെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാമനവമി ആഘോഷങ്ങള്‍ക്കിടെ മുസ്!ലിംകള്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. രണ്ട് പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *