ന്യൂഡല്‍ഹി: യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിയും പഞ്ചാബില്‍ ആംആദ്മിയും ഭരണത്തിലെത്തുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത് അഭിപ്രായ സര്‍വ്വെ.യു.പിയില്‍ 403 സീറ്റില്‍ 228 മുതല്‍ 254 സീറ്റുകള്‍ വരെ നേടി ബി.ജെ.പി ഭരണ തുടര്‍ച്ച നേടുമെന്നാണ് സര്‍വ്വെ ഫലം. 41.3 മുതല്‍ 43.5 ശതമാനം വരെ വോട്ടുകള്‍ നേടും. എസ്.പി സഖ്യത്തിന് 35.5 മുതല്‍ 38 ശതമാനം വരെ വോട്ട് നേടും. ബി.എസ്.പിയും കോണ്‍ഗ്രസും രണ്ടക്കത്തിലേക്ക് കടക്കില്ലെന്ന് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറന്‍ യു.പില്‍ ബി.ജെ.പിക്ക് സീറ്റ് കുറയും. എന്നാല്‍, സമാജ് വാദി പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ ബി.ജെ.പിക്ക് ലഭിച്ചേക്കും. യു.പിയില്‍ 70 ശതമാനം സ്ത്രീകളും യോഗി സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു.പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി 42 ശതമാനം വരെ വോട്ടുകളോടെ 60 മുതല്‍ 66 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സര്‍വ്വെ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസിന് 33 മുതല്‍ 39 വരെ സീറ്റുകളും 35 ശതമാനം വോട്ട് വിഹിതവുമുണ്ടാകും.
കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡില്‍ 34 മുതല്‍ 39 വരെ സീറ്റ് നേടി നേരിയ മുന്‍തൂക്കത്തോടെ സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിന് ഭരണ തുടര്‍ച്ച ലഭിച്ചേക്കും. കോണ്‍ഗ്രസിനാകട്ടെ 27 മുതല്‍ 33 വരെ സീറ്റുകളാണ് പ്രവചനം. ബി.ജെ.പിക്ക് 40 ഉം കോണ്‍ഗ്രസിന് 38 ഉം ശതമാനം വോട്ടുകള്‍ ലഭിക്കും.