തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ വിജയത്തിനു പിന്നിലെ തന്ത്രജ്ഞന്‍ യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശന്‍.
മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഘടകകക്ഷികളുടെ പ്രത്യേക യോഗം ചേര്‍ന്ന് രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളെ സജീവമാക്കി. ഡി.സി.സി, കെ.പി.സി.സി ഭാരവാഹികള്‍ക്ക് ചുമതല നല്‍കി. താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആദ്യ പരിഗണന നല്‍കി. ബൂത്ത് തലം വരെ നേതാക്കളെ ഓരോ ദിവസവും ഫോണില്‍ ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ലീഗുമായുള്ള പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിച്ചു.