കല്‍പ്പറ്റ: : വയനാട്ടിലെ വന്യജീവി ആക്രമണങ്ങളില്‍ പരിഹാരം കാണാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കല്‍പ്പറ്റയില്‍ യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. വയനാട് കളക്ടറേറ്റിനു മുന്നില്‍ ആരംഭിച്ച സമരം കെ. മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യത്തില്‍ ഭീതിയോടെ കഴിയുന്ന വയനാടന്‍ ജനതയെ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും വന്യമൃഗ സംഘര്‍ഷത്തിനെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ നിരവധി പ്രവര്‍ത്തകരും പ്രതിനിധികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ ജനപ്രതിനിധികളും മുന്നണി ഭാരവാഹികളും പങ്കെടുക്കുന്ന പ്രതിഷേധം ഇന്ന് രാവിലെ പത്തുമണിക്കാണ് അവസാനിക്കുക