യു എ ഇ യുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

Top News

ദുബായ് : ആകാംക്ഷയുടെയും കാത്തിരിപ്പിന്‍റേയും നിമിഷങ്ങള്‍ക്കൊടുവില്‍ യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ചന്ദ്രന്‍റെ വടക്ക് കിഴക്കന്‍ മേഖലയായ അറ്റ്ലസ് ഗര്‍ത്തത്തില്‍ സോഫ്റ്റ് ലാന്‍റ് ചെയ്യാനുള്ള ശ്രമമാണ് അവസാന നിമിഷം പാളിയത്. ജാപ്പനീസ് കമ്പനിയായ ഐ സ്പേയ്സിന്‍റെ ഹക്കുട്ടോ ആര്‍ ലാന്‍ററാണ് യുഎഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റഷീദ് റോവറുമായി ചന്ദ്രനിലേക്ക് കുതിച്ചത്.ചൊവ്വാഴ്ച രാത്രി 10. 10 ന് ലാന്‍റര്‍ ചന്ദ്രന്‍റെ ഒരു കിലോമീറ്റര്‍ അടുത്തുവരെ എത്തിയെങ്കിലും തുടര്‍ന്ന് വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രന്‍റെ നൂറുകിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്തിരുന്ന പേടകത്തെ അഞ്ച് ഘട്ടങ്ങളിലായി വേഗത കുറച്ചുകൊണ്ടുവന്ന് ലാന്‍റ് ചെയ്യിക്കാനാണ് ലക്ഷ്യമിട്ടത്. മണിക്കൂറില്‍ 5800 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച പേടകത്തെ രാത്രി ഒമ്പതോടെ വേഗത കുറച്ച് താഴേക്ക് തൊടുത്തു വിട്ടു. സ്വയം നിയന്ത്രിത സംവിധാനം വഴി പ്രൊപ്പല്‍ഷന്‍ എന്‍ജിനുകള്‍ ജ്വലിപ്പിച്ചാണ് വേഗത നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *