യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ടാമങ്കം പ്രഖ്യാപിച്ച് ജോ ബൈഡന്‍

Gulf World

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രസിഡന്‍റ് ജെ ബൈഡന്‍.80 കാരനായ ബൈഡന്‍, മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ‘ഓരോ തലമുറയ്ക്കും ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളേണ്ട ഒരു നിമിഷമുണ്ട്. അവരുടെ മൗലിക സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍. ഇത് നമ്മുടേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റായി മത്സരിക്കുന്നത്. ബൈഡന്‍ പറഞ്ഞു.
അമേരിക്കക്കാരെന്ന നിലയില്‍ നമ്മള്‍ ആരാണെന്നതിന് വ്യക്തിസ്വാതന്ത്ര്യം അടിസ്ഥാനമാണ്. അതിലും പ്രധാനമായി ഒന്നുമില്ല. പവിത്രമായി ഒന്നുമില്ല. അതാണ് തന്‍റെ ആദ്യ ടേമിലെ ജോലി – നമ്മുടെ ജനാധിപത്യത്തിനുവേണ്ടി പോരാടാന്‍, നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാക്കാന്‍, ഈ രാജ്യത്തെ എല്ലാവരേയും തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, അത് ഉണ്ടാക്കുന്നതില്‍ എല്ലാവര്‍ക്കും ന്യായമായ അവസരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗര്‍ഭച്ഛിദ്രാവകാശം, ജനാധിപത്യ സംരക്ഷണം, വോട്ടവകാശം, സാമൂഹിക സുരക്ഷാ എന്നിവ 2024 ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായിരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ തവണ പ്രിസിഡന്‍റായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ബൈഡന് ഉത്തവണയും അദ്ദേഹം തന്നെയായിരിക്കും എതിരാളിയായി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *