ന്യൂയോര്‍ക്ക്: യു.എന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ ആറ് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക കണ്‍സള്‍ട്ടേറ്റിവ് പദവി നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുന്ന യു.എസിന്‍റെ കരട് പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി ഇന്ത്യയടക്കം ഏഴു രാജ്യങ്ങള്‍.യു.എസ് അവതരിപ്പിച്ച കരട് പ്രമേയത്തിനെതിരെ ഇന്ത്യയും മറ്റ് ആറ് രാജ്യങ്ങളും വോട്ട് ചെയ്തു. യു.എന്നിന്‍റെ എന്‍.ജി.ഒ കമ്മിറ്റിയില്‍ വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്ന മനുഷ്യാവകാശ സംഘടനകളാണ് ആറെണ്ണവും. 54 അംഗ സാമ്ബത്തിക സാമൂഹിക കൗണ്‍സില്‍ യോഗത്തില്‍ 203 ഗ്രൂപ്പുകളെ പ്രത്യേക കണ്‍സള്‍ട്ടേറ്റിവ് സ്റ്റാറ്റസിനായി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വിക്കിപീഡിയ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ആറ് സര്‍ക്കാറിതര സംഘടനകളെക്കൂടി യു.എസ് നിര്‍ദേശിച്ച കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ചൈന, ഇന്ത്യ, കസാഖ്സ്താന്‍, നികരാഗ്വ, നൈജീരിയ, റഷ്യ, സിംബാബ്വെ എന്നിവയാണ് എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യങ്ങള്‍. 18 പേര്‍ വിട്ടുനിന്നു. തുടര്‍ന്ന് 23 വോട്ടിന് പ്രമേയം അംഗീകരിക്കപ്പെട്ടു.