യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ലെവല്‍ക്രോസ്സിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു

Top News

. സംഭവം കായംകുളത്ത്
. മൂന്നുപേര്‍ പിടിയില്‍

ആലപ്പുഴ: കായംകുളത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ലെവല്‍ക്രോസ്സില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഓച്ചിറ സ്വദേശി അരുണ്‍ പ്രസാദിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. വടിവാളുകളുമായി ഭീഷണിപ്പെടുത്തിയ സംഘം മര്‍ദ്ദനത്തിന് ശേഷം യുവാവിനെ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. യുവാവിനെ മര്‍ദ്ദിക്കുന്നത് അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.
മൂന്ന് ദിവസം മുമ്പ് നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങളുടെ തുടക്കം. അരുണ്‍പ്രസാദും അക്രമികളും തമ്മില്‍ കായംകുളത്ത് വെച്ച് മദ്യപാനത്തിടെ സംഘര്‍ഷമുണ്ടായി. അനൂപ് ശങ്കറിനെ കുറച്ചുനാള്‍ മുമ്പ് കൊല്ലത്തെ ഒരു ഗുണ്ടാ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ സംഘവുമായി അരുണ്‍പ്രസാദിന് ബന്ധമുണ്ടെന്നാരോപിച്ച് പ്രശ്നങ്ങുണ്ടായി. പൊലീസ് എത്തി അരുണ്‍പ്രസാദടക്കം രണ്ട് പേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതിനിടയില്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട രാഹുലിന്‍റെ ഫോണ്‍ അരുണ്‍ പ്രസാദ് പൊലീസുകാരെ ഏല്‍പ്പിച്ചു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ അരുണിനെ ഓച്ചിറയില്‍ നിന്ന് ബൈക്കില്‍ കായംകുളത്ത് എത്തിച്ച് റെയില്‍വേ ട്രാക്കിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *