ഇരിട്ടി: വള്ളിത്തോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ ബന്ദിയാക്കിയ ഏഴംഗസംഘം അറസ്റ്റില്‍. നിരങ്ങന്‍ചെറ്റ സ്വദേശി അനില്‍കുമാര്‍ (43) നെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുന്നാട് സ്വദേശി സുനില്‍കുമാര്‍, തില്ലങ്കേരിയിലെ രഞ്ജിത്ത്, കീഴൂര്‍കുന്നിലെ സുരേഷ്, തില്ലങ്കേരിയിലെ വരുണ്‍, പടിക്കച്ചാല്‍ സ്വദേശികളായ നിധിന്‍, മനീഷ്, മാനന്തവാടി സ്വദേശി പ്രജില്‍ലാല്‍ എന്നിവരെയാണ് തലപ്പുഴയില്‍ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന് തലപ്പുഴയില്‍ കഴിയാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് പ്രജില്‍ലാലിനെ അറസ്റ്റ് ചെയ്തത്.
അനില്‍കുമാര്‍ ഇസ്രായേലില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നതായും ഇവരില്‍ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് സംഘം തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.