കൊല്ലം: കണ്ണനല്ലൂരില്‍ യുവാവിനെ അയല്‍വാസി വീട്ടില്‍ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ സന്തോഷിന്റെ ബന്ധുവായ ശരത്തിനും (17) പരിക്കേറ്റു. പ്രതി പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കത്തിയുമായെത്തിയ പ്രകാശ് സന്തോഷിനെ ആക്രമിക്കുകയായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്കി. സന്തോഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശരത്തിന് കുത്തേറ്റത്. കൈയില്‍ പരിക്കേറ്റ ശരത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.