കോഴിക്കോട്: സ്വകാര്യ മാളില്‍ സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ അതി ക്രമത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ്സെടുക്കുക.
ചൊവ്വാഴ്ച കോഴിക്കോട്ടെ മാളില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങും വഴിയാണ് രണ്ടുനടിമാര്‍ ലൈംഗിക അതിക്രമത്തിന് ഇരയായത്. ഒരു നടി ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്. ഇന്നലെ രാവിലെ ഇവരുടെ പ്രമോഷന്‍ പരിപാടി നടത്തിയ സിനിമയുടെ നിര്‍മ്മാതാക്കളും പരാതിയുമായി പോ ലീസിനെ സമീപിച്ചു.രണ്ട് നടിമാരേയും നേരില്‍ കണ്ട് വനിതാ പോലീസ്മൊഴി രേഖപ്പെടുത്തും.മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
മാളിലെ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ പോലീസ് പ്രാഥമിക വിവരശേഖരണം നടത്തി.കേസ് എടുത്ത ഉടനെ തന്നെ സിസി ടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധയേമാക്കും. മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്.