പാലക്കാട്: ആലത്തൂര്‍ മേലാര്‍കോട്ട് യുവതിയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കീഴ്പ്പാടം സ്വദേശി ഐശ്വര്യ(29), മക്കളായ അനുഗ്രഹ(രണ്ടര വയസ്), ആരോമല്‍(10 മാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രഞ്ജിത്തിന്‍റെ വസതിയില്‍ നിന്ന് ഇന്നലെ രാവിലെ 11.30 ഓടെയാണ് എരുമയൂരിലെ തന്‍റെ വീട്ടിലെത്തിയത്. ഉച്ചയോടെ ഭര്‍ത്താവ് രഞ്ജിത്ത് ഇവരെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ നെന്മാറ സ്വദേശിയായ രഞ്ജിത്ത് എരുമയൂരിലെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.രഞ്ജിത്തിനൊപ്പം എരുമയൂരിലെ പ്രദേശവാസികളും ഐശ്വര്യയെയും മക്കളെയും തിരഞ്ഞിറങ്ങി. അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ഐശ്വര്യയുടെ എരുമയൂരിലെ വീടിന് സമീപത്തെ 30 അടി താഴ്ച്ചയുള്ള കിണറ്റിലാണ് യുവതിയെയുംരണ്ട് മക്കളെയും കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഇവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.