കോഴിക്കോട്:കേരള സംസ്ഥാന യുവജന കമ്മീഷന്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് വനിതകള്‍ക്കുള്ള കരാട്ടെ പരിശീലന ക്ലാസ്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ആരംഭിച്ചു. 18 വയസിനും 40 വയസിനും ഇടയിലുള്ള 125 യുവതികള്‍ക്കാണ് നാല് മാസത്തെ പരിശീലനം നല്‍കുന്നത്. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ നിര്‍വഹിച്ചു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ഗവാസ്, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി. പി. ദാസന്‍, കോഴിക്കോട് നഗരസഭയുടെ വിദ്യാഭ്യാസ കായിക ചെയര്‍പേഴ്സണ്‍ സി.രേഖ , കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എല്‍.ജി.ലിജീഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് റോയി വി. ജോണ്‍,യുവജന കമ്മീഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.അതുല്‍ എന്നിവര്‍ സംസാരിച്ചു.യുവജന കമ്മീഷന്‍ അംഗം പി.സി. ഷൈജു സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ് നന്ദിയും പറഞ്ഞു.