യുപിയില്‍ ശ്മശാനം തകര്‍ന്ന സംഭവം;
മൂന്ന് പേര്‍ അറസ്റ്റില്‍

India

ലക്നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശ്മശാനത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നിരവധിപേര്‍ മരിച്ച സംഭവത്തില്‍ ജൂനിയര്‍ എന്‍ജിനിയര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. അപകടത്തില്‍ ഇതുവരെ 25 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ഗാസിയാബാദിലെ ആശുപത്രിയിലേക്കു മറ്റി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീററ്റ് ഡിവിഷണല്‍ കമ്മീഷണര്‍, എഡിജിപി എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച മുറാദ്നഗര്‍ സിറ്റിയിലാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *