യുപിയിലെ കര്‍ഷകരുടെ കൊലപാതകം; നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

Top News

ഉത്തര്‍പ്രദേശ് : യുപിയില്‍ പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ സ്ഥലത്തെത്തുന്ന നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. പ്രതിഷേധിച്ച അഖിലേഷ് യാദവിനെ വീടിന് മുന്നില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കര്‍ഷക പ്രതിഷേധത്തെത്തുടര്‍ന്ന് ദില്ലി യുപി ഭവന് മുന്നില്‍ കനത്ത സുരക്ഷ. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. 9 കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദം തേടി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കത്തയച്ചു. അനുമതി ആവശ്യപ്പെട്ട് യുപി അഡിഷണല്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *