വാഷിംഗ്ടണ്‍ : യുക്രൈനിലെ യുദ്ധസാഹചര്യം വിലയിരുത്താന്‍ ചൈനഅമേരിക്ക ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ചൈനയുടെ നിലപാടിനെതിരെ നേരത്തെ അമേരിക്ക ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. റഷ്യയെ സഹായിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം സഹിക്കാന്‍ ചൈന തയാറായിരിക്കണമെന്നായിരുന്നു അമേരിക്കയുടെ താക്കീത്. ചൈന ഏതറ്റം വരെ റഷ്യയെ സഹായിക്കുമെന്ന് നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു. റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ നികത്താന്‍ ഒരു രാജ്യവും തയാറാകരുതെന്നും ഒരു രാജ്യത്തേയും അതിന് അനുവദിക്കില്ലെന്നുമായിരുന്നു അമേരിക്കയുടെ നിലപാട്.അതിനിടെ ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വടക്കന്‍ യുക്രൈനിലെ നഗരമായ ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്. ഇതില്‍ യുഎസ് പൗരനുമുള്‍പ്പെട്ടുവെന്നാണ് യുക്രൈന്‍ പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ബ്രീഫിങ്ങിനിടയില്‍ ഒരു അമേരിക്കന്‍ പൗരന്‍കൊല്ലപ്പെട്ടതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതായും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ഇല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബിങ്കണ്‍ മറുപടി നല്‍കി. റഷ്യ യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്ബോള്‍ രൂക്ഷമായ ഷെല്ലാക്രമാണ് യുക്രൈന്‍ നഗരങ്ങളില്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.