ലണ്ടന്‍: തോല്‍വി തുടര്‍ക്കഥയാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ പലതവണ സമീപിച്ചിട്ടും മുന്‍ ഫ്രഞ്ച് താരം നിരസിക്കുന്ന സമീപനമാണ് തുടരുന്നത്. ഏറ്റവുമൊടുവില്‍ ഓള്‍ഡ് ട്രഫോഡിലേക്ക് ഇല്ലെന്ന നിലപാടാണ് സിദാന്‍ തുറന്ന് പറഞ്ഞത്.
റയല്‍ മാഡ്രിഡിന്‍റെ പരിശീലകന്‍ എന്ന നിലയില്‍ രണ്ടാം വട്ടവും തിളങ്ങിയ സിദാന്‍റെ കാലാവധി കഴിഞ്ഞ മെയ് മാസം അവസാനിച്ചിരുന്നു.യുണൈറ്റഡിന്‍റെ പരിശീലകന്‍ ഒലേ ഗണ്ണര്‍ സോള്‍ഷേറിനെ ക്ലബ്ബ് ഇന്നലെ പുറത്താക്കി യിരുന്നു. സോള്‍ഷേറിന് പകരക്കാരനായിട്ടാണ് സിദാനെ പരിഗണിച്ചത്. വാട്ട്ഫോഡില്‍ തകര്‍ന്നടിഞ്ഞതോടെയാണ് യുണൈറ്റഡ് സോള്‍ഷേറിനെ പുറത്താക്കിയത്.
1996 മുതല്‍ 2007 വരെ യുണൈറ്റഡ് താരമായിരുന്നു നോര്‍വീജിയന്‍ താരം. ഹൊസെ മൗറീന്യോയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സോള്‍ഷേര്‍ യുണൈറ്റഡിന്‍റെ പരിശീലകനായത്.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വാട്ട്ഫോഡ് ജയിച്ചത്. കഴിഞ്ഞ മാസം ലിവര്‍പൂളിനോട് 5-0ന് തോറ്റ യുണൈറ്റഡ് അത്ലാന്‍റയ്ക്കെതിരെ 2-2ന് സമനിലയും വഴങ്ങേണ്ടിവന്നു. തൊട്ടടുത്ത ദിവസം പരമ്പരാഗത വൈരിയായ സിറ്റിയോട് സ്വന്തം തട്ടകത്തില്‍ 2-0ന് തോറ്റ യുണൈറ്റഡ് ഇന്നലെ വാട്ടഫോഡിനോട് തോറ്റമ്ബിയതോടെയാണ് പരിശീകനെ തെറിപ്പിച്ചത്.2016ല്‍ റയിലിന്‍റെ പരിശീലകനായി സിദാന്‍ എത്തിയ ശേഷം മൂന്ന് തവണ തുടര്‍ച്ചയായാണ് റയല്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. നിലവില്‍ ഫ്രാന്‍സിന്‍റെ ദേശീയ ടീമിനൊപ്പവും ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബായ പാരീസ് സെന്‍റ് ജെര്‍മെയിനുമായും സിദാന്‍ സഹകരിക്കുന്നുണ്ട്. ഫ്രാന്‍സ് കേന്ദ്രീകരിച്ചുള്ള നിലവിലെ രണ്ട് മേഖലകളിലും ആവശ്യപ്പെടുന്നതനുസരിച്ച് നീങ്ങാനാണ് തല്‍ക്കാലം ആഗ്രഹിക്കുന്നതെന്നാണ് സിദാന്‍റെ നിലപാട്. സിദാന് പകരമായി അര്‍ജ്ജന്‍റീനയുടെ മുന്‍താരവും നിലവിലെ പി.എസ്.ജി മാനേജറുമായ മൗറീഷ്യോ പോഷേറ്റീനോവിനേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമീപിച്ചിട്ടുണ്ട്.