യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഖത്തര്‍

Top News

ദോഹ : റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് നാടുവിടേണ്ടി വന്ന യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഖത്തര്‍.ഖത്തര്‍ ഡെവലപ്മെന്‍റ് ഫണ്ടുമായി ചേര്‍ന്ന് 50 ലക്ഷം ഡോളറിന്‍റെ സഹായമാണ് നല്‍കുന്നത്. യുക്രൈനിന് വേണ്ടി സംഘടിപ്പിച്ച വെര്‍ച്വല്‍ ഡോണേഴ്സ് കോണ്‍ഫറന്‍സിലാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ഖാതിര്‍ പ്രഖ്യാപനം നടത്തിയത്.
യുക്രൈനിലെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ദുരിതബാധിതരെ സഹായിക്കാന്‍ ഹുമാനിറ്റേറിയന്‍ കോറിഡോര്‍ സുരക്ഷിതമാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. യുക്രൈന് മുമ്പും ദശലക്ഷക്കണക്കിനാളുകള്‍ യുദ്ധത്തിന്‍റെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പേരില്‍ അഭയാര്‍ഥികളായിട്ടുണ്ടെന്നും സിറിയയിലെയും ഫലസ്തീനിലെയും അഭയാര്‍ഥികളെ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അവര്‍ക്ക് കൂടി ഐക്യദാര്‍ഢ്യവും പിന്തുണയും അനിവാര്യമാണെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *