യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം

Top News

ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധം കാരണം ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരമൊരുക്കി കേന്ദ്രസര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിക്കാതെ തന്നെ നിലവിലെ എന്‍എംസി സിലബസ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം. എംബിബിഎസ് പരീക്ഷയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവുമാണ് ഇത്തരത്തില്‍ എഴുതാന്‍ സാധിക്കുന്നത്.തിയറിക്കും പ്രാക്ടിക്കലിനും ഇത് ബാധകമാണ്.
ഈ അവസരം ഒരു തവണ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയുളളൂ. തെരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണ് പ്രാക്ടിക്കല്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരീക്ഷ എഴുതി വിജയിക്കാം. ഒന്നാം ഘട്ടം വിജയിച്ചാല്‍ മാത്രമേ രണ്ടാം ഘട്ട പരീക്ഷ എഴുതാന്‍ സാധിക്കുകയുളളു. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാര്‍ഥികള്‍ രണ്ട് വര്‍ഷ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ആദ്യ വര്‍ഷം സൗജന്യമായിരിക്കും എന്നാല്‍ രണ്ടാം വര്‍ഷം തുക നല്‍കേണ്ടതുണ്ട്.ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ അനുമതി നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചു. പഠനത്തിന്‍റെ അവസാന വര്‍ഷം യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *