യുക്രൈനില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

Kerala

കീവ്: യുക്രൈനില്‍ വീണ്ടും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ തലസ്ഥാനമായ കിയവ്, യുക്രൈനിലെ പ്രധാന നഗരങ്ങളായ മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനാണിത്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്‍ഡ്യന്‍ സമയം ഉച്ചക്ക് 12.30ന് വെടിനിര്‍ത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്നിക് ന്യൂസ് റിപോര്‍ട് ചെയ്തു.
കഴിഞ്ഞ 13 ദിവസമായി കിയവ്, ഖാര്‍കീവ്, സുമി എന്നീ നഗരങ്ങള്‍ കനത്ത ഷെല്‍ ആക്രമണമാണ് റഷ്യന്‍ സേന നടത്തുന്നത്.യുക്രൈനില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് മാര്‍ച് അഞ്ചിന് റഷ്യ താല്‍കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചിരുന്നു. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ചര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തലാണ് അന്ന് പ്രഖ്യാപിച്ചത്.യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിന് വിവിധ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്‍ഡ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചി
ട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *