വാഷിങ്ടണ്‍: യുക്രെയ്ന്‍റെ സാമ്ബത്തിക സ്ഥിരതയെ കുറിച്ചും രാജ്യത്തിന്‍റെ യുദ്ധാനന്തര പുനര്‍നിര്‍മാണത്തെ കുറിച്ചും ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയുമായി ചര്‍ച്ച നടത്തി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി.’രാജ്യത്തിന്‍റെ പുനര്‍നിര്‍മാണം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി ഐ.എം.എഫ് മാനേജിങ് ഡയറക്ടറുമായി ചര്‍ച്ച നടത്തി. യുക്രെയ്ന്‍റെ യുദ്ധാനന്തര പുനര്‍നിര്‍മാണത്തെ കുറിച്ച് രാജ്യത്തിനിപ്പോള്‍ വ്യക്തമായ പദ്ധതികളും കാഴ്ചപ്പാടുകളുമുണ്ട്. ഐ.എം.എഫും യുക്രെയ്നും തമ്മിലുള്ള സഹകരണം തുടരുമെന്ന് തനിക്ക് ഉറപ്പുണ്ട്.’ സെലന്‍സ്കി ട്വീറ്റ് ചെയ്തു.
സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയ കാര്യം ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീനയും ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. സെലന്‍സ്കിക്ക് നന്ദി അറിയിച്ച ക്രിസ്റ്റലീന ആധുനിക മത്സരാധിഷ്ഠിത യുക്രെയ്ന്‍ പുനര്‍നിര്‍മിക്കുക എന്നത് വളരെ അത്യന്താപേക്ഷിതമാണെന്ന് ട്വീറ്റ് ചെയ്തു.
വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെയും ലോകബാങ്കിന്‍റെയും മീറ്റിങ്ങുകളില്‍ പങ്കെടുക്കുമെന്നും രാജ്യത്തിന് വേണ്ടി കൂടുതല്‍ സാമ്പത്തിക സഹായം തേടുമെന്നും യുക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാല്‍ പറഞ്ഞു.