ന്യൂഡല്‍ഹി : തുടരുന്ന യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചയിലേക്കും സംവാദത്തിലേക്കും വഴി മാറിയില്ലെങ്കില്‍ ആഗോള സമ്ബദ്വ്യവസ്ഥയില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി.2030 ഓടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ദാരിദ്രം തുടച്ചുനീക്കാനുമുള്ള ആഗോളശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു. ആഗോള ഭക്ഷ്യ പ്രതിസന്ധിയെക്കുറിച്ച് യു.എന്‍ സുരക്ഷാ സമിതിയുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.