ന്യൂഡല്‍ഹി : യുക്രെയ്നില്‍ കുടുങ്ങിയ അറുപത് ശതമാനം പേരെയും ഒഴിപ്പിച്ചതായി വിദേശകാര്യസെക്രട്ടറി. കീവില്‍ ഇന്ത്യക്കാര്‍ ആരുമില്ല.
റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് വഴിയൊരുക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലുണ്ട്. മൂന്ന് ദിവസംകൊണ്ട് 26 വിമാനസര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.ഇന്ത്യന്‍ വിദ്യാര്‍ഥി എസ്.ജി നവീന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതല യോഗം വിളിച്ചു.
48 മണിക്കൂറിനിടെയുള്ള 4മത് യോഗം. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ റഷ്യയും യുക്രെയ്നുമായും നയതന്ത്ര, സൈനിക തലത്തില്‍ ആശയവിനിമയം നടത്തി20,000 പേരാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 12,000 പേരെ ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്!ല അറിയിച്ചു.
കീവില്‍ ഇന്ത്യക്കാര്‍ ആരുമില്ല.നാലായിരത്തോളം പേര്‍ പടിഞ്ഞാറന്‍ മേഖലയില്‍ അടക്കം സുരക്ഷിത പ്രദേശങ്ങളിലാണ്. ഹാര്‍കീവിലും സൂമിയിലും ഉള്‍പ്പെടെ സംഘര്‍ഷം രൂക്ഷമായ മേഖലകളിലുള്ള നാലായിരത്തോളം പേരുടെ ഒഴിപ്പിക്കലിനാണ് പ്രഥമ പരിഗണന.