യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ന് ഇന്ത്യയില്‍;
രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും

India Latest News

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ലോയ്ഡ് ജെ. ഓസ്റ്റിന്‍ മൂന്നു ദിവസത്തെ ഇന്ത്യാ പര്യടനത്തിന് ഇന്നെത്തുന്നു. ചൈനയുള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങളില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി ചര്‍ച്ച നടത്തും. ബൈഡന്‍ ഭരണകൂടത്തിലെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ കാബിനറ്റ് അംഗമാണു ജനറല്‍ ലോയ്ഡ് ജെ. ഓസ്റ്റിന്‍.അമേരിക്കയും ഇന്ത്യയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. ഇന്തോ പസഫിക്ക് ഉച്ചകോടിക്ക് ശേഷം നടക്കുന്ന സന്ദര്‍ശനമായതിനാല്‍ വളരെയധികം പ്രാധാന്യമാണ് ഇതിന് ലഭിക്കുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഓസ്റ്റിന്‍ എത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹം ഡല്‍ഹിയില്‍ വിമാനമിറങ്ങും. ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ഓസ്റ്റിന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *