ന്യൂയോര്‍ക്ക്: യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസുമായി അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. “യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിനെ കണ്ടതില്‍ സന്തോഷം. ഇന്നലെ നടന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം ഞങ്ങളുടെ ചര്‍ച്ചകള്‍ അഫ്ഗാനിസ്ഥാനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു” ജയശങ്കര്‍ ട്വിറ്ററില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ അടിയന്തിര യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ജയശങ്കര്‍ തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ എത്തിയത്.യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തെ സ്ഥിതി അതിവേഗം ചുരുളഴിയുന്നതുമായ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 10 ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് യുഎന്‍ ബോഡി യോഗം ചേരുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് സുപ്രധാന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചകളില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ആശങ്കകള്‍ പ്രകടിപ്പിച്ചു. യുഎന്നിലെ തന്‍റെ ഇടപെടലുകളില്‍ ഇവ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയശങ്കര്‍ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും കാബൂളിലെ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനേയും കുറിച്ചു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ നടക്കുന്ന അമേരിക്കന്‍ ശ്രമങ്ങളെ അഗാധമായി അഭിനന്ദിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസും വ്യക്തമാക്കി പറഞ്ഞു. അഫഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ബ്ലിങ്കന്‍ ജയ്ശങ്കറുമായി ദീര്‍ഘമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.