യുഎഇയില്‍ തൊഴിലാളികള്‍ക്ക്ഉച്ചവിശ്രമം ഇന്ന് അവസാനിക്കും

Top News

അബുദാബി: യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഇന്ന് അവസാനിക്കുമെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്ന് മാസമാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ ഉള്ളത്.
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം. വേനല്‍കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാനാണ് ഈ തീരുമാനം.
ഏതെങ്കിലും സ്ഥാപനം ഈ നിയന്ത്രണം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ഈടാക്കുകയും ചെയ്യും. ഇങ്ങനെ പരമാവധി 50,000 ദിര്‍ഹം വരെ ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *