മാനന്തവാടി:ബസ് യാത്രക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തുണയായി കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോവിലെ ജീവനക്കാര്‍. യാത്രക്കാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ്. മാനന്തവാടി കോഴിക്കോട് യാത്രക്കിടയില്‍ ബസ് കുന്നമംഗലത്തെത്തിയപ്പോള്‍ മാനന്തവാടി ആറാട്ടുതറ സ്വദേശി മുട്ടത്ത് ബാബു(64)വിന് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും
അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് മനസ്സിലാക്കിയ കോറോം സ്വദേശിയായ ഡ്രൈവര്‍ കെ.ടി നാസറും കോഴിക്കോട് നരിക്കുനി സ്വദേശിയായ കണ്ടക്ടര്‍ മുഹമ്മദ് റഫീഖും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ബാബുവിനെ പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യസമയത്ത് രോഗിയെ ചികിത്സക്കായി എത്തിച്ചതിനാല്‍ ഇദ്ദേഹത്തിന് അടിയന്തര ചികിത്സനല്‍കാനായി.