കൊല്‍ക്കത്ത: മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു .ഇതോടൊപ്പം സിന്‍ഹയെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തിട്ടുണ്ട്.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് 13നായിരുന്നു സിന്‍ഹ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത്. ഡെറിക് ഒബ്രിയാന്, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത് .2018ലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. വാജ്പേയ് മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. എട്ട്ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിന് മാര്‍ച്ച് 27ന് ആരംഭം കുറിക്കും .
