നയ്പിഡോ: വടക്കന്‍ മ്യാന്‍മറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 70 പേരെ കാണാതായി.ഇന്ന് പ്രാദേശിക സമയം പുലര്‍ച്ചെ നാലോടെ കാച്ചിന്‍ സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലായിരുന്നു സംഭവം. അനധികൃത ഖനിയിലാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ഹ്പാകാന്ത് മേഖലയില്‍ രത്ന ഖനനം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം പ്രദേശത്ത് അനധികൃത ഖനനം വ്യാപകമാണ്.