മോഹന്‍ലാലിന് ഗണേഷിന്‍റെ തുറന്ന കത്ത്,സംഘടനയെ ചിലര്‍ ഹൈജാക്ക് ചെയ്തു

Top News

കൊച്ചി :സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിന് തുറന്ന കത്തെഴുതി നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. അമ്മയുടെ നേതൃത്വം ചിലര്‍ ഹൈജാക് ചെയ്തുവെന്നാണ് ഗണേഷ് ഉന്നയിക്കുന്ന ഗുരുതര ആരോപണം.ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും അത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. വിജയ് ബാബുവിനെ അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല.മാസ് എന്‍ട്രി എന്ന നിലയില്‍ അമ്മ തന്നെ വിജയ് ബാബുവിന്‍റെ വീഡിയോ ഇറക്കി. ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോ എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.അംഗത്വ ഫീസ് 2,05,000 ആയി ഉയര്‍ത്തിയത് എന്തിന്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണ്. അമ്മ ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹന്‍ലാലിന്‍റെ നടപടി ശരിയല്ലെന്നും ഗണേഷ് കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *