മോഹന്‍ലാല്‍ വീണ്ടും അമ്മ പ്രസിഡന്‍റ്

Latest News

.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: അമ്മയുടെ പ്രസിഡന്‍റായി വീണ്ടും മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്‍റാവുന്നത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്.കാല്‍നൂറ്റാണ്ടായി അമ്മയുടെ വിവിധ ഔദ്യോഗിക പദവികളില്‍ തുടരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞതോടെയാണ് ആ സ്ഥാനത്തേക്ക് മത്സരമുണ്ടായത്. സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജുപിള്ള എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.വോട്ടവകാശമുള്ള 506 അംഗങ്ങളാണു സംഘടനയിലുള്ളത്. ജൂണ്‍ മൂന്നുമുതല്‍ സംഘടന തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 30നാണ് സംഘടനയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *