അഹ്മദാബാദ്: 135 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നത് ദൈവഹിതമാണെന്ന് മാനേജര്‍ കോടതിയില്‍.150 വര്‍ഷം പഴക്കമുള്ള തൂക്കുപാലം അറ്റകുറ്റപ്പണി നടത്തിയ കമ്പനിയായ ഒറേവയുടെ മാനേജര്‍ ദീപക് പരേഖ് ആണ് മൊഴി നല്‍കിയത്. അപകടത്തിനു പിന്നാലെ ദീപക് അടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്തിരുന്നു.’ദൗര്‍ഭാഗ്യകരമായ അപകടം ഭഗവാന്‍റെ ഇഛയനുസരിച്ചാണ് നടന്നത്”-എന്നാണ് ചീഫ് മജിസ്ട്രേറ്റിനു മുന്നില്‍ ദീപക് മൊഴി നല്‍കിയത്. പാലത്തിലെ കമ്ബികള്‍ തുരുമ്പിച്ചിരുന്നുവെന്നും നവീകരണപ്രവൃത്തി നടത്തിയപ്പോള്‍ കമ്പനി അത് മാറ്റിയില്ലെന്നും മോര്‍ബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എ സാല കോടതിയില്‍ മൊഴി നല്‍കിയിരുന്നു.സര്‍ക്കാര്‍ അനുമതിയോ ഗുണനിലവാര പരിശോധനയോ ഇല്ലാതെ ഒക്ടോബര്‍ 26ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്‍റെയും ഭാഗമായി പ്ലാറ്റ്ഫോം മാത്രമാണ് മാറ്റിയത്. പാലം കേബിളിലായിരുന്നതിനാല്‍ കേബിളില്‍ എണ്ണയൊഴിക്കുകയോ ഗ്രീസ് ചെയ്യുകയോ ചെയ്തിട്ടില്ല. കേബിള്‍ പൊട്ടിയ സ്ഥലത്തുനിന്ന് കേബിള്‍ തുരുമ്പടുത്തു. കേബിള്‍ നന്നാക്കിയിരുന്നെങ്കില്‍ ദുരന്തം സംഭവിക്കില്ലായിരുന്നു-പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒറേവ ഗ്രൂപ്പിന്‍റെ മറ്റൊരു മാനേജര്‍ ദീപക് പരേഖ്, പാലം നന്നാക്കിയ രണ്ട് സബ് കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരെ ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സെക്യൂരിറ്റി ഗാര്‍ഡുകളും ടിക്കറ്റ് ബുക്കിംഗ് ക്ലാര്‍ക്കുമാരും ഉള്‍പ്പെടെ അറസ്റ്റിലായ മറ്റ് അഞ്ച് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.സര്‍ക്കാര്‍ അനുമതിയോ ഗുണനിലവാര പരിശോധനയോ ഇല്ലാതെയാണ് ഒക്ടോബര്‍ 26ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്‍റെയും ഭാഗമായി പ്ലാറ്റ്ഫോം മാത്രമാണ് മാറ്റിയത്. പാലം കേബിളിലായിരുന്നതിനാല്‍ കേബിളില്‍ എണ്ണയൊഴിക്കുകയോ ഗ്രീസ് ചെയ്യുകയോ ചെയ്തിട്ടില്ല. കേബിള്‍ പൊട്ടിയ സ്ഥലത്തുനിന്ന് കേബിള്‍ തുരുമ്പെടുത്തു. കേബിള്‍ നന്നാക്കിയിരുന്നെങ്കില്‍ സംഭവം സംഭവിക്കില്ലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ഫ്ലോറിങ്ങില്‍ നാല് പാളികളുള്ള അലുമിനിയം ഷീറ്റുകള്‍ ഉപയോഗിച്ചത് പാലത്തിന്‍റെ ഭാരം വര്‍ധിപ്പിച്ചിരുന്നു. നവീകരിച്ച പാലം എട്ടോ പത്തോ വര്‍ഷമെങ്കിലും നിലനില്‍ക്കുമെന്ന് പരസ്യമായി അവകാശപ്പെട്ട ഒറേവയുടെ മാനേജിങ് ഡയറക്ടര്‍ ജയ്സുഖ്ഭായ് പട്ടേലിനെ ദുരന്തത്തിന് ശേഷം കാണാനില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. പാലം വീണ്ടും തുറക്കുന്ന സമയത്താണ് പട്ടേലിനെ കുടുംബത്തോടൊപ്പം അവസാനമായി കണ്ടത്.ഒറേവ കമ്ബനിയുടെ അഹമ്മദാബാദിലെ ഫാംഹൗസ് പൂട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. എന്നാല്‍, ഈ കരാറുകാര്‍ക്ക് 2007 ലും പിന്നീട് 2022 ലും പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേസമയം, കമ്പനിക്ക് പാലം നവീകരിക്കാന്‍ കരാര്‍ നല്‍കിയ മോര്‍ബി മുനിസിപ്പല്‍ അധികൃതരെ കുറിച്ച് എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടില്ല.ഞായറാഴ്ച വൈകീട്ട് 6.42ഓടെയാണ് ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നത്. അപകടത്തില്‍ 135ഓളം ആളുകള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.