കൊച്ചി : വ്യാജപു രാ വസ്തുക്കളുടെ പേരില്‍ കോ ടികളുടെ തട്ടിപ്പു നട ത്തിയ മോന്‍സന്‍ മാവുങ്കലി നെ തിരേ ലൈസന്‍സില്ലാതെ പുരാവസ്തുക്കള്‍ കൈ വ ശം സൂക്ഷിച്ച കുറ്റത്തിനു കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കു (എ.എസ്.ഐ.) പോലീസ് നേരിട്ടു പരാതി നല്‍കും. 1972 ലെ ആന്‍റിക്വിറ്റീസ് ആ ന്‍ഡ് ആര്‍ട്ട് ട്രഷേഴ്സ് ആക്ട്പ്രകാരമാണു പരാതി നല്‍ കുക. എ.എസ്.ഐ. സ ര്‍ട്ടി ഫിക്കറ്റ് ഇല്ലാതെ പു രാവസ്തുക്കള്‍ (ആന്‍റിക്) സൂ ക്ഷിക്കല്‍, പുരാവസ്തു ആ ണെന്നു വിശ്വസിപ്പിച്ചു കൈ മാറ്റം ചെയ്യല്‍, വില്‍ക്കല്‍, വിദേശത്തേയ്ക്കു കടത്തല്‍ എന്നീ കുറ്റങ്ങള്‍ പരാ തി യില്‍ ചൂണ്ടിക്കാട്ടും.
ഇവ ചെയ്യുന്നതു തട വുശിക്ഷ ഉള്‍പ്പെടെ ലഭി ക്കാവുന്ന കുറ്റമാണ്. മോന്‍ സണിന്‍റെ ശേഖരത്തി ലു ള്ള ത് പുരാവസ്തു ആണോ എന്നതു പരിശോധിച്ചു ഉ റപ്പാക്കണമെന്നും ആവശ്യ പ്പെടും. ആരെങ്കിലും പരാതി പ്പെട്ടാലേ എ.എസ്.ഐയ്ക്കു പരിശോധന നടത്താനാകൂ. ഇതുവരെ ആരും മോന്‍ സ ണെതിരേ പരാതി നല്‍കാ ത്ത സാഹചര്യത്തിലാണു സര്‍ക്കാര്‍ തന്നെ പരാതി ന ല്‍കുന്നത്. എ.എസ്.ഐ. തൃ ശൂര്‍ സര്‍ക്കിളിലെ ആന്‍റിക് ഡിക്ലറേഷന്‍ കമ്മിറ്റിയാണു ആന്‍റിക് ലൈസന്‍സ് നല്‍ കുന്നത്. ഡിക്ലറേഷന്‍ കമ്മി റ്റിയുടെ അനുമതിയില്ലാതെ പുരാവസ്തുക്കള്‍ വിദേശ ത്തേക്കു കൊണ്ടുപോകാന്‍ പാടില്ല.
വിദേശത്തേക്കു കോടി കളുടെ പുരാവസ്തു വിറ്റ പ ണം കിട്ടാനുണ്ടെന്നാണു മോ ന്‍സണ്‍ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ലൈസന്‍സില്ലാത്തവയെ ആന്‍റിക് എന്നു വിളിക്കാനും നിയമമില്ല. പരാതിപ്പെട്ടാല്‍ കമ്മറ്റി ഇക്കാര്യം പരിഗണി ക്കണം. നൂറു വര്‍ഷമെ ങ്കി ലും പഴക്കമുള്ള ആന്‍റിക് വസ്തുക്കള്‍ കൈവശം സൂ ക്ഷിക്കാന്‍ എ.എസ്.ഐ യി ല്‍ നാലു സെറ്റ് അപേക്ഷ നല്‍കി രജിസ്റ്റര്‍ ചെയ്യണ മെന്നാണു നിയമം. വിഗ്രഹം, പെയിന്‍റിങ്ങുകള്‍, ശില്‍പങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇതനിവാ ര്യ മാണ്. നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെ യ്താല്‍, പരാതി നല്‍കാനും അന്വേഷിക്കാനും ഇതു സ ഹായിക്കും.
എന്നാല്‍, വീടുകളില്‍ പരമ്പരാഗതമായി ഉപയോ ഗിച്ചു വരുന്ന വീട്ടുപക രണ ങ്ങളുടെ കാര്യത്തില്‍ നിര്‍ ബന്ധമല്ല. മട്ടാഞ്ചേരിയിലും മറ്റും ചില കച്ചവടക്കാര്‍ കര കൗശല വസ്തുക്കള്‍ എന്ന പേരിലാണു ഇവ വില്‍ക്കു ന്നത്. കരകൗശല വസ്തു ക്കള്‍ വില്‍ക്കുന്നതിനു ലൈ സന്‍സ് വേണ്ട. ആന്‍റിക് ഡി ക്ലറേഷന്‍ കമ്മിറ്റി പുരാവസ്തുവിന്‍റെ പഴക്കം കണ ക്കാ ക്കിയാണു സര്‍ട്ടിഫിക്കറ്റ് ന ല്‍കുന്നത്. പുരാവസ്തു ക്ക ളുടെ പേരില്‍ വന്‍തോ തി ലുള്ള തട്ടിപ്പ് ആദ്യമാ ണെ ന്നു പോലീസ് വൃത്തങ്ങള്‍ പറയുന്നു.