മോദി 15 ന് തിരുവനന്തപുരത്ത്

Top News

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രില്‍ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എന്‍.ഡി.എ സ്ഥാനാര്‍ഥികളായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ബി.ജെ.പിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ പ്രാവശ്യം മുതല്‍ ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് മണ്ഡലവും ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *