ജപ്പാന്‍ : ക്വാഡ് ഉച്ചകോടിയില്‍ മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ വിജയിച്ചു.കോവിഡ് മഹാമാരിയുടെ വ്യാപനത്തെ വളര മികച്ച രീതിയില്‍ തടയാന്‍ ഇന്ത്യക്ക് കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിലൂടെ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി. ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യപരമായി കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള കാലതാമസം ഉണ്ടാവുമെന്ന ധാരണ പൊതുവെ ഉണ്ട്. ഏകാധിപത്യ രാജ്യങ്ങള്‍ക്ക് തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും സമയം എടുക്കുമെന്നാണ് പൊതുവായ ധാരണ.എന്നാല്‍ ഇന്ത്യ ആ സങ്കല്‍പ്പത്തിനെതിരെയുള്ള സൂചനയാണ് നല്‍കിയത്. ചൈനയും റഷ്യയും പോലുള്ള ഏകാധിപത്യ ഭരണം നടക്കുന്ന രാജ്യങ്ങള്‍ക്കാണ് ദ്രുതഗതിയില്‍ തീരുമാനം എടുക്കുവാനും നടപ്പിലാക്കുവാനും കഴിവുള്ളത് എന്ന മിഥ്യാ ധാരണ ഇതിലൂടെ മാറിയെന്നുമായിരുന്നു ബൈഡന്‍റെ പ്രസ്താവന. ചൈന കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടുവന്നും അദ്ദേഹം വിലയിരുത്തി. ശക്തമായ സാമ്ബത്തിക സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ഇന്ത്യ യുഎസ് ബന്ധത്തെ കൂടുതല്‍ ശക്തമാക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപവും മുന്നോട്ട് കുതിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.