ജെറുസലേം: തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
മോദിയുടെ വിജയത്തോടെ ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന പ്രത്യാശയും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം
‘തുടര്‍ച്ചയായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാന്‍ എന്‍റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുയരട്ടെ,’ നെതന്യാഹു കുറിച്ചു.
1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.