. മോദി ബോസ് ആണെന്ന് ആന്‍റണി ആല്‍ബനീസ
സിഡ്നി:ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനൊപ്പം ഇന്ത്യന്‍ വംശജരുടെ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ മോദിക്ക് ഗംഭീര വരവേല്‍പ്പാണ് ഒരുക്കിയത്. ചെണ്ടമേളവും മറ്റുമായാണ് ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. പ്രധാനമന്ത്രി മോദി ബോസ് ആണ് എന്നായിരുന്നു സ്വീകരണം കണ്ട ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗായകന്‍ ബ്രൂസ് സപ്രിങ്സ്റ്റീനിനാണ് ഇതിന് മുന്‍പ് ഈ വേദിയില്‍ സ്വീകരണം നല്‍കിയത്. അന്നുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഇത്തരത്തിലൊരു സ്വീകരണം ലഭിച്ചില്ല. മോദി ബോസ് ആണ് – ആല്‍ബനീസ് പറഞ്ഞു.
ഓസ്ട്രേലിയയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നന്ദി പറയുന്നതായി മോദി പറഞ്ഞു. ഇരു രാജ്യങ്ങളിലേയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പരസ്പര വിശ്വാസവും ബഹുമാനവും ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിത്തറയിട്ടു. അത് പ്രവാസികള്‍ കാരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.