മോദിക്ക് യു എ ഇ യില്‍ ഊഷ്മള സ്വീകരണം

Top News

യു എ ഇ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു എ ഇ യില്‍ ഊഷ്മള സ്വീകരണം. യു എ ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി വാരിപ്പുണര്‍ന്നാണ് മോദിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യു എ ഇ സന്ദര്‍ശനമാണിത്.യുഎഇ പ്രസിഡന്‍റാ യിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍റെ വേര്‍പാടില്‍ നേരിട്ടെത്തി അനുശോചനം അറിയിക്കാനും പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കാനുമാണ് മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയത്. ജര്‍മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *