മോഡലുകളുടെ മരണത്തില്‍ ദുരൂഹത

Kerala

എറണാകുളം : കൊച്ചിയില്‍ കാര്‍ അപകടത്തില്‍ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നതായി അന്വേഷണ സംഘം.ഇവര്‍ സഞ്ചാരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
മോഡലുകള്‍ ഉണ്ടായിരുന്ന ഹോട്ടലിലെ ഉഢഞ മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലുടമയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉഢഞ മാറ്റിയതെന്ന് ജീവനക്കാരന്‍ മൊഴി നല്‍കി. ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് ആയിരുന്നു സംഭവം. ബൈക്കില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂര്‍ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ചികിത്സയിലായിരിക്കവെയുമാണ് മരിച്ചത്
ചൈനയുടെ നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ചൈനയുടെ നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യ.അരുണാചല്‍പ്രദേശ് മേഖലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈന നിര്‍മ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോര്‍ട്ടില്‍ ആണ് ഇന്ത്യയുടെ പ്രതികരണം.
ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്നും രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.ഇന്ത്യന്‍ പ്രദേശത്തെ റോഡുകളും പാലങ്ങളും ഉള്‍ പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യ ഇത്തരത്തിലുള്ള നിയമവിരുദ്ധ അധിനിവേശത്തെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ചൈനയുടെ അവകാശവാദത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *