മോക് ഡ്രില്ലിനിടയിലെ അപകടം: ബിനു സോമന്‍റെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം

Top News

തിരുവനന്തപുരം: പത്തനംതിട്ട കല്ലൂപ്പാറയില്‍ മോക് ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്‍റെ അനന്തരാവകാശികള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക.ദുരന്ത നിവാരണ പ്രചാരണ പരിശീലനത്തിനിടെ കഴിഞ്ഞ മാസം 29നാണ് കല്ലൂപ്പാറയില്‍ യുവാവ് മുങ്ങിമരിച്ചത്. മണിമലയാറ്റില്‍ കോമളം പാലത്തിനു സമീപം അമ്പാട്ടുഭാഗത്ത് മോക്ഡ്രില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടെ നിന്ന് നാല് കിലമീറ്റര്‍ മാറിയാണ് മോക്ഡ്രില്‍ നടത്തിയത്. ബിനു സോമന്‍റെ അപകട മരണം വിവാദമായതിനു പിന്നാലെ ഇതു സംബന്ധിച്ച് വകുപ്പുതല അന്വേഷണവും നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *