മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്

Top News

കോഴിക്കോട് : പാന്‍റിന്‍റെ പോക്കറ്റിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. റയില്‍വേ കരാര്‍ തൊഴിലാളിയായ പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്മാനാണ് കൈയ്ക്കും കാലിനും പൊള്ളലേറ്റത്. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഓഫിസില്‍ എത്തിയപ്പോളാണ് പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചത്. ഫോണിന്‍റെ ബാറ്ററിക്കു തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *