മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വരുന്നു

Top News

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (യുണിക് ഐഡി) വരുന്നു. ഒരാള്‍ക്ക് പല നമ്പറുകള്‍ ഉണ്ടാകുമെങ്കിലും യുണിക് ഐഡി ഒന്നേയുണ്ടാകൂ. സൈബര്‍ തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. ഏതെങ്കിലുമൊരു ഫോണ്‍ നമ്പര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടാല്‍ തിരിച്ചറിയല്‍ ഐഡി ഉപയോഗിച്ച് ആളെ കണ്ടെത്താം.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റല്‍ ഐഡിക്ക് സമാനമായിരിക്കും ഈ നമ്പറും. ഒരാളുടെ പേരിലുളള വിവിധ സിം കാര്‍ഡുകള്‍, വാങ്ങിയ സ്ഥലം, സജീവമായ സിം കാര്‍ഡ് ഏത്, ഉപയോഗിക്കുന്ന സ്ഥലം, ഉപയോക്താവിന്‍റെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തുടങ്ങിയ വിവിധ വിശദാംശങ്ങള്‍ മൊബൈല്‍ യുണീക് ഐഡി നമ്പര്‍ ശേഖരിക്കും. സിം കാര്‍ഡുകള്‍ കൈവശമുള്ള ഉപയോക്താക്കളെ സുഗമമായി തിരിച്ചറിയാനും മൊബൈല്‍ കസ്റ്റമര്‍ ഐഡി ഉപയോഗിക്കാം. കുടുംബാംഗത്തിന് ഉപയോഗിക്കാനാണ് സിം എങ്കില്‍ അക്കാര്യവും അറിയിക്കേണ്ടി വരും.ഒമ്പത് സിം വരെ ഒരാളുടെ പേരില്‍ എടുക്കാം. കൂടുതലുളള സിം സറണ്ടര്‍ ചെയ്യണം. ഒരാള്‍ക്ക് അനുവദനീയമായതിലേറെ സിം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ കണക്ഷനുകള്‍ക്കും റീ വെരിഫിക്കേഷനുണ്ടാകും.പ്രായം, ലിംഗഭേദം, വൈവാഹിക നില, വരുമാനം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്തൃ ഐഡികള്‍ ഗ്രൂപ്പുചെയ്യാനാണ് പദ്ധതി. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഐഡിയും ബന്ധപ്പെട്ട സിം കാര്‍ഡുകളും ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയും. ഉപഭോക്തൃ ഐഡികളുമായി ബന്ധപ്പെട്ട സിം കാര്‍ഡുകളുടെ ഉപയോഗ രീതികളും വിശകലനം ചെയ്യാന്‍ സാധ്യതയുണ്ട്. ബള്‍ക്ക് സിം കാര്‍ഡുകളുടെ വില്‍പ്പന നിര്‍ത്തലാക്കും. ഡിസംബര്‍ ഒന്നു മുതല്‍ നിയമങ്ങള്‍ നിലവില്‍ വരും

Leave a Reply

Your email address will not be published. Required fields are marked *