കോഴിക്കോട് : മൊബൈല്‍ഫോണില്‍ സംസാരിച്ചു റോഡ് മുറിച്ചുകടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ്മുറിച്ചു കടക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്.
വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഇങ്ങനെചെയ്യുന്നുണ്ട്.പെണ്‍കുട്ടികളാണ്ഇത്തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നതില്‍ ഏറെയുമെന്ന് ഇതിനു ദൃക്സാക്ഷിയാകുന്നവര്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനം ഓടിക്കുന്നതുപോലെതന്നെ അപകടകരമാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് തിരക്കേറിയ റോഡുകള്‍ ക്രോസ് ചെയ്യുന്നത്. ഫോണിലെ സംസാരത്തില്‍ മാത്രം ശ്രദ്ധിച്ചു പരിസരംപോലും മറക്കുന്നവരുണ്ട്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിയാല്‍ അപകടം ഉറപ്പാണ്. ഈ പ്രവണത നിയന്ത്രിക്കാന്‍ ട്രാഫിക് അധികൃതരുടെ ഭാഗത്തുനിന്നും ഉടന്‍ നടപടിയുണ്ടാകണമെന്നാണ് വാഹന യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.