ന്യൂഡല്‍ഹി: മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേ ശബ്ദിക്കാന്‍ അന്നത്തെ സര്‍ക്കാരുകള്‍ക്ക് ഇച്ഛാശക്തി ഇല്ലായിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അഴിമതികളില്‍ പങ്കാളികളായിരുന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
രാജ്യത്ത് അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. പാവങ്ങളെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുക തന്നെ ചെയ്യും. അഴിമതിയെ അതീജീവിക്കാനുള്ള ശക്തി തന്‍റെ സര്‍ക്കാരിനുണ്ടെന്നും മോദി വ്യക്തമാക്കി.
എയര്‍ഇന്ത്യ വില്‍പനയെയും പ്രധാനമന്ത്രി ന്യായീകരിച്ചു. എയര്‍ഇന്ത്യ വില്‍പന വ്യോമയാന മേഖലയ്ക്ക് ഊര്‍ജം പകരുന്ന തീരുമാനമാണെന്നും രാജ്യം കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തുകയാണെന്നുമാണ് അദ്ദേഹം പറ
ഞ്ഞത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.