തൃശ്ശൂര്‍: ബ്രേക്ക് ജാമായതിനെ തുടര്‍ന്ന് കാര്‍ റോഡിന് നടുവില്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ദേശീയപാത പോട്ട മേല്‍പ്പാലത്തില്‍ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശി ഫഹിം (27), മലപ്പുറം സ്വദേശി മാജിദ് അബൂബക്കര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.