മേല്‍പ്പാലത്തിനു മുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ യുവാവ് പിടിയില്‍

Latest News

ബെംഗളൂരു: ഫ്ളൈ ഓവറിന് മുകളില്‍ നിന്ന് നോട്ടുകള്‍ വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവന്‍റ് മാനേജ്മെന്‍റ് – മാര്‍ക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പൊലീസിന്‍റെ പിടിയിലായത്. തന്‍റെ കമ്പനിയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് നോട്ട് വലിച്ചെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പലരും പലതാണ് ശ്രദ്ധയാകര്‍ഷിക്കാന്‍ ചെയ്യുന്നത്. തനിക്ക് നോട്ട് വലിച്ചെറിയാനാണ് തോന്നിയതെന്നും അരുണ്‍ പൊലീസിനോട് പറഞ്ഞു.ഇന്നലെ രാവിലെ ബെംഗളൂരുവില്‍ തിരക്കേറിയ കെആര്‍ മാര്‍ക്കറ്റ് ഫ്ളൈ ഓവറിന് മുകളില്‍ നിന്നാണ് യുവാവ് പത്ത് രൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. ഇയാള്‍ നോട്ടുകള്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ താഴെ ആളുകള്‍ ഓടിക്കൂടി. നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ മത്സരമായി. ഇതോടെ ഫ്ലൈ ഓവറിന് മുകളിലും താഴെയും വലിയ ട്രാഫിക് ബ്ലോക്കുമുണ്ടായി. 10 രൂപയുടെ മൂവായിരം രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാള്‍ പറത്തിവിട്ടതെന്നാണ് കരുതുന്നത്.പൊലീസ് എത്തിയപ്പോഴേക്ക് യുവാവ് സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ കെ ആര്‍ മാര്‍ക്കറ്റ് പൊലീസ് വൈകാതെ ആളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും അരുണിനെതിരെ പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *