കോഴിക്കോട്: മേലെപാളയത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍. മേലെപാളയംറോഡു വഴി പടിഞ്ഞാറുഭാഗത്തേക്കും റെയില്‍വേ നാലാം പ്ലാറ്റ്ഫോമിലേക്കുമാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതുവഴി യാത്ര വണ്‍വേയാക്കി.വാഹനങ്ങള്‍ വരാത്തതിനാല്‍ ഇവിടെ കച്ചവടം പൂര്‍ണമായും ഇല്ലാതായെന്ന് വ്യാപാരികള്‍ പറയുന്നു. മേലെ പാളയത്തുനിന്നു വാഹനത്തില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ ലിങ്ക്റോഡ്, റെയില്‍വേ സ്റ്റേഷന്‍ വഴി ദീവാര്‍ ഹോട്ടലിനുമുന്നിലെത്തി മേലെപാളയത്തേക്കു വരണം. ഇതു ഉപഭോക്താള്‍ക്കു സമയനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും.അതിനാല്‍ മേലെപാളയത്തുവരാത്ത അവസ്ഥയുണ്ട്. പാളയത്തുനിന്ന് മേലെപാളയം വഴി റെയില്‍വേ ഭാഗത്തേക്ക് തിരിയുന്നതുമാത്രം തടസപ്പെടുത്തി ഓയിറ്റി റോഡിലേക്ക് ഗതാഗതം തിരിച്ചുവിടണമെന്ന് വ്യാപാരികള്‍ നിര്‍ദേശിച്ചു.തിങ്കളാഴ്ച ഉച്ചവരെ കടകള്‍ അടച്ചിട്ട് സമരം നടത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്.