ഷിംല: മേഘാലയയിലെ തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്ന് എന്‍പിപിയോട് ബിജെപി.
എന്‍പിപി നേതാവ് കൊണാര്‍ഡ് സാഗ്മയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടരവെയാണ് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ, സഖ്യകക്ഷി സര്‍ക്കാരിന് ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിരുന്നു. ഏഴിനാണ് കൊണാര്‍ഡ് സാഗ്മയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
‘ഞങ്ങളുടെ രണ്ട് എംഎല്‍എമാരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഏണസ്റ്റ് മാവ്റി പറഞ്ഞു.
അതേസമയം, ബിജെപി ഇതര സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തിയ യുഡിപി നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. എന്‍പിപി-ബിജെപി സഖ്യത്തിന് പിന്തുണ വ്യക്തമാക്കി കൊണാര്‍ഡ് സാഗ്മയ്ക്ക് കത്ത് കൈമാറി. എന്‍പിപിക്കും ബിജെപിക്കും കൂടി 32 എംഎല്‍എമാരുണ്ട്. യുഡിപിക്ക് 11 എംഎല്‍എമാരാണ് ഉള്ളത്. ഇവര്‍കൂടി ചേരുമ്ബോള്‍ 43 ആകും.