മെസി പിഎസ്ജിയില്‍: ഓരോ
മിനിറ്റിനും പൊന്നും വില

Sports

പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍. രണ്ടു വര്‍ഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്. മെസിക്കായുള്ള കരാര്‍ യാഥാര്‍ഥ്യമായതോടെ മെസിനെയ്മര്‍എംബാപ്പെ ത്രയത്തിന്‍റെ പ്രകടനങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം.

ആഴ്ചയില്‍ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ(350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും. ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ).

മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *