ബെയ്ജിംഗ്:രാജ്യാന്തര സൗഹൃദ മത്സരത്തിനായി ചൈനയില്‍ എത്തിയ ഫുട്ബോള്‍ താരം ലയണല്‍ മെസിയെ ബെയ്ജിംഗ് വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു. മെസിയുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം.
അര്‍ജന്‍റീന പാസ്പോര്‍ട്ടിനു പകരം സ്പാനിഷ് പാസ്പോര്‍ട്ടാണു മെസി കൈവശം സൂക്ഷിച്ചിരുന്നത്.
മെസിയുടെ അര്‍ജന്‍റീന പാസ്പോര്‍ട്ടിലാണ് ചൈനീസ് വിസ നല്‍കിയിരുന്നത്.
അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷം മെസിയെ വിമാനത്താവളം വിടാന്‍ അനുവദിക്കുകയായിരുന്നു. ജൂണ്‍ 15ന് ഒസ്ട്രേലിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനായാണ് മെസിയും സംഘവും ചൈനയില്‍ എത്തിയത്.
